രക്തദാനത്തിനുള്ള ആരോഗ്യപരമായ 5 ഗുണങ്ങൾ Benefits of Donating Blood Malayalam
>> YOUR LINK HERE: ___ http://youtube.com/watch?v=WF0vNs4djf8
രക്തദാനം മഹാദാനം എന്നാണല്ലോ പറയപ്പെടുന്നത്. രക്തം ദാനം ചെയ്യുന്നത് മറ്റൊരു ജീവൻ രക്ഷിക്കാൻ സഹായകമാവും. അതേസമയം രക്തം ദാനം ചെയ്യുന്ന ആൾക്കും അതുകൊണ്ട് ആരോഗ്യപരമായ പ്രയോജനങ്ങളുണ്ട്. ഇതെക്കുറിച്ച് സംസാരിക്കുന്നത് ഡോ. വൈശാഖ് വിദ്യാധരൻ, ഫിസിഷ്യൻ, ദ ബാംഗ്ലൂർ ഹോസ്പിറ്റൽ, ബാംഗ്ലൂർ. • രക്തദാനം കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് നാം വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. • “ രക്തദാനത്തെ ഒരാൾ ലഘുവായ ഒരു സൗജന്യ ആരോഗ്യ പരിശോധന ആയിട്ടാണ് കാണേണ്ടത്. വെറും 450 മില്ലി രക്തം നൽകുന്നതിലൂടെ നിങ്ങൾ, ചില അണുബാധകൾ, പ്ലേറ്റ്ലെറ്റ് എണ്ണം, ഹീമോഗ്ലോബിൻ നില എന്നിവയെല്ലാം പരിശോധിച്ചറിയുന്നു എന്നതിനെല്ലാം ഉപരി ചില മാരക രോഗങ്ങൾക്കുള്ള അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ദാതാവിനും സ്വീകർത്താവിനും ഗുണകരമായ ഒരു കാര്യമാണ്. സാധ്യമാകുന്ന അവസരങ്ങളിലൊക്കെ രക്തം ദാനം ചെയ്യുക” – ഡോ. വൈശാഖ് വിദ്യാധരൻ. • ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കാൻ രക്തദാനത്തിനു കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തദാനത്തിന്റെ ഗുണഫലങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു; • സൗജന്യ ആരോഗ്യ പരിശോധന: നിങ്ങൾ രക്തദാനത്തിനായി പോകുമ്പോൾ, പൾസ്, രക്തസമ്മർദം, ശരീരോഷ്മാവ്, പ്ലേറ്റ്ലെറ്റുകളുടെ എണ്ണം, ഹീമഗ്ളോബിന്റെ എണ്ണം എന്നിവ പരിശോധിക്കും. രക്തദാനം ചെയ്യുമ്പോൾ എച്ച് ഐ വി, ഹെപ്പാറ്റൈറ്റിസ് ബി, സി എന്നിവയും മലേറിയയും ഉണ്ടോയെന്ന് പരിശോധിക്കും. ഇത്, ഭാവിയിൽ ഗുരുതരമാകാവുന്ന എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ സഹായകമാവും. • പുതിയ രക്ത കോശങ്ങളുടെ ഉത്പാദനം: ഒരിക്കൽ നിങ്ങൾ രക്തദാനം നടത്തിയാൽ, നിങ്ങളുടെ ശരീരം പുതിയ രക്ത കോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. ഇത് നിങ്ങളെ ആരോഗ്യവാൻ/ആരോഗ്യവതി ആക്കി നിലനിർത്തുന്നു. • ഭാരം കുറയുന്നു: ഓരോതവണ രക്തദാനം നടത്തുമ്പോഴും നിങ്ങൾക്ക് 650 കലോറി വീതം കുറയും. ഇത് ഭാരം കുറയുന്നതിനും ആരോഗ്യപരമായ മറ്റ് പല ഗുണഫലങ്ങൾക്കും കാരണമാവും. • ആരോഗ്യമുള്ള ഹൃദയവും കരളും: രക്തദാനത്തിലൂടെ ശരീരത്തിൽ അധികമുള്ള ഇരുമ്പിന്റെ അംശം ഒഴിവാക്കാൻ കഴിയും, പലപ്പോഴും ഇരുമ്പിന്റെ അംശം കൂടുതലാവുന്നതാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്. • ക്യാൻസർ അപകടസാധ്യത കുറയ്ക്കുന്നു; ഇരുമ്പിന്റെ അംശം കുറയുന്നത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. • അതിനാൽ, നിങ്ങൾ രക്തം ദാനം ചെയ്യേണ്ടതിന് കൂടുതൽ കാരണങ്ങളുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. ഇനി എന്തിനാണ് കാത്തുനിൽക്കുന്നത്, ഇന്നു തന്നെ രക്തം ദാനം ചെയ്യൂ. • 5 Health Benefits of Donating Blood • Modasta provides you authenticated health care articles, information and doctor videos. Get the accurate healthcare information. • Like us! / modasta • Tweet us! / modastahealth • Visit us - https://www.modasta.com/
#############################
