⛈️മഴക്കാലത്തു ആശങ്കകൾ ഉയർത്തുന്ന മുല്ലപ്പേരിയാർ ഡാം⚠️











>> YOUR LINK HERE: ___ http://youtube.com/watch?v=XgOaFRt1po4

ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ്മുല്ലപ്പെരിയാറിലേത്.നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതമുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യഭരണകാലത്ത്, കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നു മഴനിഴൽ പ്രദേശങ്ങളായ മധുര, തേനിതുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്കു ജലസേചനത്തിനായി ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ്, ഈയണക്കെട്ട്. അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണെന്നു പറയപ്പെടുന്നു. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങൾക്കു കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. • • • • #india #suryanelli #dam #godsowncountry #keralagodsowncountry #malayalam #instagood #mullaperiyardam #picoftheday #love #kattapana #peerumedu #valparai #keralagovernment #bjp #tamilnadu #chinnar #ksrtc #decommissionmullaperiyardam #travelphotography #savekerala #thanthaiperiyar #periyarforest #periyarist #mallu #periyarmemes #periyarlake #periyartigerreserve #keralagram #periyarism #savekerala #niharikalifetravel • #mullaperiyar #idukki #kerala #vandiperiyar #thekkady #marayoor #ramakkalmedu #mattupetty #kumily #adimali #idukkiarchdam #kolukkumalai #meesappulimala #thodupuzha #kothamangalam #anayirankaldam #nedumkandam #anchuruli #thangalpara #kurisumala #mamalakandam #neriyamangalam #chinnakanal #munnar #thebackpacker #muruganmala #eravikulam #mundakkayam #bhfyp #periyar #vlog #mullaperiyarissue

#############################









Content Report
Youtor.org / YTube video Downloader © 2025

created by www.youtor.org